സംസ്ഥാനത്തെ പിഎച്ച്സികള്‍ക്ക് സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രവാസി മലയാളികള്‍

Web Desk |  
Published : Jul 08, 2018, 01:19 PM ISTUpdated : Oct 02, 2018, 06:48 AM IST
സംസ്ഥാനത്തെ പിഎച്ച്സികള്‍ക്ക്  സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രവാസി മലയാളികള്‍

Synopsis

തുടക്കത്തില്‍ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം ഉറപ്പ് ലഭിച്ചന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രവാസി മലയാളികള്‍ ഉറപ്പ് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തുടക്കത്തില്‍ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അവര്‍ സഹായം നല്‍കുന്നത്.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും പുനരുദ്ധാരണവും സംബന്ധിച്ച് അമേരിക്കയില്‍ നടന്ന പ്രവാസി മലയാളികളടെ യോഗത്തിലാണ് അവര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കിയത്. കേരളത്തിന്റെ ആവശ്യം മനസിലാക്കിയ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വളരെ പ്രോത്സാഹനജനകമായ സഹകരണമാണ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അതുകൂടാതെ സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ ക്യാന്‍സര്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താനുള്ള പാപ് സ്മിയര്‍ ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്നും അവര്‍ ഉറപ്പ് നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി