
ദില്ലി/തിരുവനന്തപുരം: മേഘാലയ മുൻ ഗവർണ്ണർ എം.എം.ജേക്കബിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചിച്ചു. സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവർത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെന്റേറിയനുമായിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കെപിസിസി അധ്യക്ഷന്‍ എം എം ഹസൻ എന്നിവരും അനുശോചിച്ചു. രാജ്യത്തെ മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു എംഎം ജേക്കബെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. എം.എം.ജേക്കബിനോടുള്ള ആദരസൂചകമായി കെ.പി.സി.സി. രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമുള്ള എല്ലാ പാർട്ടി പരിപാടികളും റദ്ദാക്കിയതായി എം.എം.ഹസൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam