ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചന്‍ ആശുപത്രിയിൽ

Published : Feb 09, 2018, 09:51 PM ISTUpdated : Oct 04, 2018, 06:19 PM IST
ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചന്‍  ആശുപത്രിയിൽ

Synopsis

മുംബൈ:  ബോളിവുഡ് താരം അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അ‍ഡ്മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമികവിവരം. എന്നാൽ, ആശുപത്രിവൃത്തങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ മുംബൈയിൽനടന്ന, പുതിയ സിനിമയുടെ ടീസർറിലീസ് ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ശേഷം വീട്ടിലെത്തിയപ്പോഴാണ് ശരീരവേദന അനുഭവപ്പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏതൊഴുക്കിലും സിപിഎമ്മിനെ കൈവിടാതെ കാത്ത തളിപ്പറമ്പ്; നികേഷും ബ്രിട്ടാസും പ​രി​ഗണനയിൽ, വളർച്ച താഴോട്ടെന്ന വിലയിരുത്തലിൽ പാർട്ടി
'മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ട്, സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല': ചാണ്ടി ഉമ്മൻ