അഗസ്ത്യാർകൂടത്തിലേക്ക് പ്രവേശനം; വനം വകുപ്പിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി

By Web DeskFirst Published Feb 9, 2018, 9:10 PM IST
Highlights

തിരുവനന്തപുരം: അഗസ്ത്യാർകൂട വന്യജീവി മേഖലയിലേക്ക് തീർഥാടക സംഘങ്ങളുടെ പേരിൽ  പ്രവേശനം അനുവദിക്കുന്ന വനം വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ജൈവവൈവിധ്യം തകർക്കുന്ന ഒരു പ്രവർത്തിയും പാടില്ലെന്നും, ആളുകളെ കടത്തി വിടേണ്ടെന്നും ഹൈക്കോടതി. 2015ല്‍ തീർഥാടനത്തിന്‍റെ പേരിൽ വനം വകുപ്പ്‌ ജയകുമാരൻ നായർ എന്നയാൾക്ക് പ്രവേശനം അനുമതി നൽകിയിരുന്നു 

ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അടുത്ത കൊല്ലങ്ങളിലും സന്ദർശനം തുടര്‍ന്നു. ഇതിനെ ചോദ്യം ചെയ്തു വനമേഖലയിലെ ഭഗവാൻ കാണി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ജൈവ ആവാസ വ്യവസ്ഥയെ തകർക്കും വിധം ട്രക്കിംഗ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ നടക്കുന്നു എന്നായിരുന്നു ഹർജി.  അഗസ്ത്യർ കൂടത്തിലെ ജൈവ സമ്പത്ത് സംരക്ഷിക്കണം എന്ന നിരീക്ഷണത്തോടെയാണു ഹൈ കോടതി പ്രവേശനം വിലക്കിയത്.
 

click me!