
കൊച്ചി: നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അമ്മയുടെ നിലപാട്. എന്ന് ജനറൽ ബോഡി വിളിച്ചു ചേർക്കാനാകും എന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ബലാത്സംഗക്കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാർവതി എന്നീ അഭിനേതാക്കളാണ് വീണ്ടും കത്ത് നൽകിയത്. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത ദിലീപിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാർ നൽകുന്നത്.
മുമ്പ് തിലകൻ അടക്കമുള്ളവർക്കെതിരെ എക്സിക്യൂട്ടീവ് മാത്രം യോഗം ചേർന്ന് 'അമ്മ' നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദിലീപ് ഇപ്പോൾ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നുമാണ് അന്നും ഇന്നും 'അമ്മ'യുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam