
ദില്ലി: ലോകത്ത് നടക്കുന്ന എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളിലും സന്തോഷിക്കാനും സങ്കടപ്പെടാനും അമുൽ ബേബി ഓടിയെത്താറുണ്ട്. കേരളത്തിന്റെ പ്രളയക്കെടുതിയിലും ആശ്വാസമായി അമുൽ ബേബിയുമുണ്ട്. തന്റെ ട്വിറ്റർ പേജിലാണ് തന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ കേരളത്തോട് അമുൽ ബേബിയുടെ അഭ്യർത്ഥന. വിശ്വാസം കൈവിടരുതെന്നും ആശ്വാസവും പിന്തുണയുമായി എല്ലാവരും ഒപ്പമുണ്ടെന്നും അമുൽ പറയുന്നു. തങ്ങളുടെ പുതിയ കാർട്ടൂണിലൂടെയാണ് അമുൽ ഈ സന്ദേശം കേരളത്തിലെത്തിക്കുന്നത്.
അമുലിന്റെ ആൺകുട്ടിയും പെൺകുട്ടിയും വോളണ്ടിയർക്കും ജവാനുമൊപ്പം ബോട്ടിൽ കയറിവരുന്നതായിട്ടാണ് പുതിയ കാർട്ടൂൺ. അമുലിന്റെ ഏറ്റവും പുതിയ കാർട്ടൂണിന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിനൊപ്പം നിൽക്കുന്നത് വലിയ കാര്യമാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam