
മുംബൈ: വിവാഹക്കാര്യത്തില്‍ സഹോദരങ്ങളുടെ പാത പിന്തുടര്‍ന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും. സഹോദരി ഇഷയുടെ വിവാഹനിശ്ചയത്തിന് പിനന പിന്നാലെയാണ് ആനന്ദ് അംബാനിയുടെ വിവാഹ വാര്‍ത്ത വരുന്നത്. രാധിക മെര്‍ച്ചന്റുമായുള്ള വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്നാണ് വാര്‍ത്ത. സഹോദരി ഇഷ അംബാനിയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയ വാര്‍ത്ത വരുന്നത്.
വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്‍റെ മകനായ ആനന്ദ് പിരാമലുമായി ഇഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്‍റെ വിവാഹനിശ്ചയത്തിന് പിന്നാലെയായിരുന്നു ഇഷയുടെ വിവാഹ നിശ്ചയം. ആകാശിന്റെ വിവാഹ നിശ്ചയ ചടങ്ങിലായിരുന്നു ഇഷയുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്. സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു. ഹാവാര്‍ഡ് ബിസ്‌നസ് സ്‌കൂള്‍ ബിരുദധാരിയാണ് ആനന്ദ്. നിലവില്‍ ആനന്ദ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സംരംഭമായ പിരാമല്‍ ഇ സ്വസ്ഥ റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹം ഈ വര്‍ഷം ഡിസംബറില്‍ നടക്കും. ധീരുഭായ് അംബാനി ഇന്റര്‍നാഷണള്‍ സ്‌കൂളില്‍ തന്റെ സഹപാഠിയായിരുന്ന ശ്ലോക മെഹ്തയെ ആണ് ആകാശ് അംബാനി വിവാഹം ചെയ്യുന്നത്. രത്‌നവ്യാപാരിയായ റസല്‍ മെഹ്തയുടെ മകളാണ് ശ്ലോക മെഹ്ത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam