പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

By Web TeamFirst Published Jan 13, 2019, 6:29 AM IST
Highlights

ശബരിമല പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി ഉന്നത് കുമാർ (14) ആണ് മരിച്ചത്.

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരൻ പമ്പയിൽ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി സിന്ദൂരി ജിതേന്ദ്രയുടെ മകൻ ഉന്നത് കുമാർ (14) ആണ് മരിച്ചത്.

അച്ഛനൊപ്പം ദർശനത്തിനെത്തിയ കുട്ടി ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടത്തിൽ പെട്ടത്. രക്ഷിച്ച് കുട്ടിയെ പമ്പ ആശുപത്രിയിലെത്തിച്ചു, സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. തീർഥാടനം തുടങ്ങിയ ശേഷം പമ്പയിൽ രണ്ടാമത്തെ മുങ്ങിമരണമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

click me!