എച്ച്ഐവി ബാധിതയാണെന്ന് ആരോപണം; അംഗണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്

Published : Nov 27, 2017, 10:01 AM ISTUpdated : Oct 05, 2018, 01:40 AM IST
എച്ച്ഐവി ബാധിതയാണെന്ന് ആരോപണം; അംഗണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്

Synopsis

കണ്ണൂര്‍: എച്ച്.ഐ.വി ബാധിതയാണെന്ന പേരിൽ കണ്ണൂരിൽ  അംഗനവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത  ഊരുവിലക്ക്.  കണ്ണൂർ മയ്യിൽ സ്വദേശിനിയാണ് നാട്ടുകാരുടെ വിലക്ക് കാരണം ജീവിതം വഴിമുട്ടി നിൽക്കുന്നത്.  ജോലി ചെയ്യുന്ന അംഗനവാടിയിലേക്ക് കുട്ടികളെ വിടാൻപോലും നാട്ടുകാർ മടിക്കുമ്പോൾ വിഷയത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് അധികൃതരും.

രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇവരിൽ നിന്ന അകന്ന് കഴിയുന്ന ഭർത്താവിന് എച്ച്ഐവി സ്ഥീരീകരിച്ചത്. ഇതോടെയാണ് ഇവരും എച്ച് ഐ വി ബാധിതതയാണ് എന്ന ആരോപണം നാട്ടിൽ പരന്നതും ഒറ്റപ്പെടുത്തൽ തുടങ്ങിയതും. ഏട്ടുമാസത്തോളം ജോലിയിൽ നിന്നു മാറി നിൽക്കേണ്ട അവസ്ഥയിൽ വരെ എത്തി കാര്യങ്ങൾ.

ജോലിയിൽ തിരിച്ച് എത്തിയിട്ടും നാട്ടുകാരുടെ ബഹിഷ്ക്കരണം തുടരുന്നതിനാൽ അംഗനവാടിയിൽ ഇപ്പോൾ ഒരു കുട്ടി പോലും പഠനത്തിനായി എത്തുന്നില്ല. ജോലി ചെയ്യാൻ തടസമില്ലെന്ന ഡി.എം.ഒയുടെ സാക്ഷ്യപത്രം വരെ ഉണ്ടായിരിക്കെയാണ് ഈയവസ്ഥ. വിഷയത്തിൽ പഞ്ചായത്ത് ഇടപെട്ടെങ്കിലും കാര്യങ്ങൾ പഴയപടി തന്നെയാണ്. 

ചില ബോധവൽക്കരണ ക്യാമ്പുകൾ നടത്തിയതൊഴിച്ചാൽ കാര്യമായ നടപടികൾ ആരോഗ്യവകുപ്പിൽ നിന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. അടിയന്തിരമായ ഇടപെടൽ ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ നടത്തേണ്ടിയിരിക്കുന്നുവെന്നും രോഗത്തിന്റെ പേരിൽ ഒരാൾ ഒറ്റപ്പെടുന്ന രീതി ഇനിയും തുടരാനിടവരുത്തരുതെന്നുമാണ്  അംഗനവാടി ജീവനക്കാരിയുടെ ആവശ്യം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ച് ക്ഷീരകർഷകൻ; പാൽ സൊസൈറ്റിക്കെതിരെ ആരോപണം
ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം