
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയുടെ പരാതി. കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്. ,ലൈഫ് മിഷൻ തട്ടിപ്പിലെ ഇഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി
മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. കേസിലെ പ്രതിയായ സ്വപ്ന സുരേഷ് അടക്കമുള്ളവർ കേസ് കത്തിനിന്ന 2023ൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം ഉയത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പൻറെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേർത്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നാൽ വിവേകിന്‍റെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത
മകന് സമൻസ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാർട്ടി ഫോറങ്ങളിൽ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും ഉന്നയിച്ചത്. എന്നിട്ടും മകന് കിട്ടിയ നോട്ടീസ് മുഖ്യമന്ത്രി എന്ത് കൊണ്ട് മറച്ചുവെച്ചു എന്നതിന് ഉത്തരമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam