റീൽസിൽ കൂടെക്കൂട്ടാമെന്ന് പറഞ്ഞ് 15 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; യൂട്യൂബറും മകനും പൊലീസ് പിടിയിൽ

Published : Oct 13, 2025, 08:52 AM IST
Sexual Harassment

Synopsis

റീൽസിൽ കൂടെക്കൂട്ടാമെന്ന് പറഞ്ഞ് 15 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച യൂട്യൂബറും മകനും പൊലീസ് പിടിയിൽ. അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് അവളുമായി ഷോർട്ട്സ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊൽക്കത്ത: റീലുകളിൽ അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബം​ഗാളിൽ 48കാരനായ യൂട്യൂബറും മകനും അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ നിന്ന് 48 കാരനായ യൂട്യൂബർ അരബിന്ദ് മൊണ്ഡാലും പ്രായപൂർത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്. പൊലീസുകാരന്റെ മകളാണ് അതിക്രമത്തിന് ഇരയായത്. ബസിർഹട്ട് സബ് ഡിവിഷണൽ കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മകനെ ജുവനൈൽ ഹോമിലേക്ക് അയച്ചു. മാസങ്ങൾക്ക് മുമ്പ് അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് അവളുമായി ഷോർട്ട്സ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

പെൺകുട്ടി അവരോടൊപ്പം ഷൂട്ടിംഗിനായി വിവിധ സ്ഥലങ്ങളിലേക്ക് പോയി. പെൺകുട്ടി വസ്ത്രം മാറുമ്പോൾ രഹസ്യമായി അവളുടെ ചിത്രങ്ങളും വീഡിയോയും പകർത്തുകയും ലൈം​ഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മകൻ അവളെ വിവാഹം കഴിക്കുമെന്ന് പ്രേരിപ്പിച്ചുകൊണ്ട് അവളുടെ മുടിയിൽ കുങ്കുമം പുരട്ടിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അരബിന്ദുവിനെ വിശ്വസിച്ചാണ് കുടുംബം കുട്ടിയെ വിട്ടത്. എന്നാൽ, കുട്ടി തുറന്നു പറയുന്നതുവരെ കുടുംബം വിഷയങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഹരോവ പോലീസ് സ്റ്റേഷൻ ഞായറാഴ്ച പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

സ്കിറ്റുകൾ അവതരിപ്പിക്കുന്ന വീഡിയോകൾക്കും ഷോർട്ട്സുകൾക്കും വേണ്ടിയുള്ള രണ്ട് യൂട്യൂബ് ചാനലുകളും, ഹിന്ദി, ബംഗാളി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന രണ്ട് യൂട്യൂബ് ചാനലുകളും നടത്തുന്ന അരബിന്ദുവിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഫോണുകളും ക്യാമറകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഇയാൾക്ക് 43 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'