
തൃശൂർ: അധികാര ദുര്‍വിനിയോഗം നടത്തി പിതൃസഹോദര പുത്രനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണത്തിന് പുറകേ മന്ത്രി ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.
തൃശൂര്‍ ജില്ലയിലെ കിലയിൽ ജലീൽ അനധികൃത നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം. മന്ത്രിക്കെതിരെ ആരോപണങ്ങളുമായി അനിൽ അക്കര എംഎൽഎയാണ് രംഗത്തെത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ 10 പേരെ നിയമിച്ചു എന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു.
ഇതിനിടെ ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവർത്തിച്ച് ജലീൽ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ചട്ടങ്ങൾ മാറ്റിയത് കൂടുതൽ ആളുകൾ അപേക്ഷിക്കാൻ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനിൽ നിയമിക്കാൻ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam