
ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ 19 കാരന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. 19 കാരന്‍ ഹുസൈഫ് കുട്ടായ് ആണ് കൊല്ലപ്പെട്ടത്. റൊട്ടി ഉണ്ടാക്കി ഉപജീവനം നടത്തുന്ന ആളാണ് ഹുസൈഫ്. ഇന്ന് പുലര്‍ച്ചെ വിവിധ ഗ്രാമങ്ങളില്‍നിന്നായി അഞ്ച് പേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരിലൊരാളാണ് ഹുസൈഫ് കുട്ടായ്.
തട്ടിക്കൊണ്ടുപോയവരില്‍ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടു. ബാക്കിയുള്ളവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുന്നുവെന്ന് സംശയിച്ച് വ്യാഴാഴ്ച 17 കാരനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തില്‍ അപലപിച്ചു. ''ഈ മൃഗീയതയ്ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. ഇ മനുഷ്യത്വ രഹിതമായ നടപടിയെ എന്തിന്‍റെ പേരിലായായും ന്യായീകരിക്കാനാകില്ല'' - ഒമര്‍ അബ്ദുള്ള പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam