ആലുവയില്‍ പോലീസിന്റെ മൂക്കിന് താഴെ വീണ്ടും മോഷണം

Published : Jan 21, 2018, 10:09 AM ISTUpdated : Oct 05, 2018, 03:33 AM IST
ആലുവയില്‍ പോലീസിന്റെ മൂക്കിന് താഴെ വീണ്ടും മോഷണം

Synopsis

ആലുവ:  പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 112 പവന്‍ കവര്‍ന്ന സംഘത്തിനായുള്ള അന്വേഷണത്തിനിടെ വീണ്ടും കവര്‍ച്ച.  ജനമൈത്രി പൊലീസ് സ്റ്റേഷന് സമീപത്തെ ഫാന്‍സി കടയില്‍ നിന്നാണ് ഒന്നര ലക്ഷം രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ കവര്‍ന്നത്. ജനമൈത്രി പോലീസ് സ്‌റ്റേ്ഷന് വിളിപ്പാടകലെയുള്ള ഫാന്‍സി കടയില്‍ വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറുകളുടെ താഴ് തകര്‍ത്ത് മോഷ്ടാക്കള്‍ ഉള്ളില്‍ കടക്കുകയായിരുന്നു.

ഫാന്‍സി ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ബാഗുകള്‍ തുടങ്ങിയവയാണ് സംഘം കവര്‍ന്നത്. കടയിലെ സിസിടിവി കാമറ നശിപ്പിച്ച ശേഷമായിരുന്നു കവര്‍ച്ച. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ സക്കീര്‍ സംഭവമറിഞ്ഞത്. ഒന്നിലധികം പേര്‍ സംഘത്തില്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം.

റൂറല്‍ എസ്.പിയുടെയും ഡിവൈഎസ്പിയുടേയും സിഐയുടെയും ഓഫീസുകള്‍ കടയുടെ സമീപത്ത് തന്നെയാണ്. കഴിഞ്ഞ ആഴ്ച ആലുവയില്‍ വീട് കുത്തിതുറന്ന് 112 പവനും തൊണ്ണൂരായിരം രൂപയും കവര്‍ന്ന സംഭവത്തില്‍ തുമ്പുണ്ടാക്കാനാകാതെ പൊലീസ് വലയുന്നതിനിടെ വീണ്ടും നടന്ന കവര്‍ച്ചയുടെ അമ്പരപ്പിലാണ് നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

യുപിയിൽ നിന്നൊരു സ്റ്റോറി; മുസ്ലിം കൂട്ടുകാർക്ക് നമസ്കരിക്കാനും നോമ്പ് തുറക്കാനും മനുഷ്യച്ചങ്ങല തീർത്ത് വിദ്യാർഥികൾ
കണക്കിനെ പേടി, ഒന്നാം സ്ഥാനം പോകുമോ എന്ന സംശയം; പരീക്ഷയ്ക്ക് മുമ്പ് ജീവനൊടുക്കി പ്ലസ് ടു വിദ്യാർത്ഥി