സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദേശവിരുദ്ധ പ്രവര്‍ത്തനം; സൗദിയില്‍ 22 പേര്‍ പിടിയില്‍

Published : Oct 06, 2017, 02:13 AM ISTUpdated : Oct 05, 2018, 12:44 AM IST
സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദേശവിരുദ്ധ പ്രവര്‍ത്തനം; സൗദിയില്‍ 22 പേര്‍ പിടിയില്‍

Synopsis

റിയാദ്: സൗദിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഖത്തര്‍ സ്വദേശിയുള്‍പ്പടെ 22 പേര്‍ പിടിയില്‍. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റത്തിനു ഖത്തര്‍ പൗരന്‍ ഉള്‍പ്പടെ 22 പേരെ പിടികൂടിയതായി സൗദി രാജ്യ സുരക്ഷാ വിഭാഗം അറയിച്ചു. ഐടി നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടികൂടപ്പെട്ടവരില്‍ ഖത്തര്‍ സ്വദേശി ഒഴികെ ബാക്കിയുള്ളവരെല്ലാം സ്വദേശികളാണ്. 

സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ഇവര്‍ ജനങ്ങളെ സംഘടിപ്പിക്കാനും പൊതു നിമയമം ലംഘിക്കാനും പ്രേരിപ്പിക്കുന്ന തരത്തില്‍ വീഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും അയക്കുന്നതായി സുരക്ഷ വിഭാഗത്തിന്റെ ശ്രദ്ദയില്‍പ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവും മുപ്പത് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യങ്ങളാണ് ഇവര്‍ ചെയ്ത്.

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ദേശവിരുദ്ദ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ വിഭാഗം കാണുന്നില്ലന്ന് ധരിക്കേണ്ടന്നും ഇത്തരം കാര്യങ്ങള്‍ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍കി അറിയിച്ചു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസെന്‍സ് അനുവദിക്കാനുള്ള ഉത്തരവിനെ പരിഹസിച്ചു കൊണ്ട് ഒരു സ്വദേശി സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ഇയാളെ പിന്നീട് പിടികൂടുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ