
കൊച്ചി: ജീവിതമാർഗമായ കട പലതവണ അടിച്ചു തകർത്തിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പെരുന്പാവൂർ സ്വദേശി ബേബിയുടെ കടയാണ് ആറു തവണ സാമൂഹ്യ വിരുദ്ധർ തകത്തത്.
പെരുമ്പാവൂർ എഎം റോഡിൽ എസ്എൻ ജങ്ഷന് സമീപമുള്ള ഈ കടയിലെ വരുമാനം കൊണ്ടാണ് ബേബിയും കുടുംബവും കഴിയുന്നത്. കെഎസ്ആർടിസിയിലെ ജോലിയിൽ നിന്നും വിരമിച്ചപ്പോഴാണ് ജീവിക്കാൻ കട തുടങ്ങിയത്. തറവാട്ടു വക ഭൂമിയിൽ നിന്നും ബേബിക്ക് ലഭിച്ചതാണ് ഈ സ്ഥലം.
കട തുടങ്ങിയപ്പോൾ മുതൽ അകന്ന ബന്ധത്തിലുള്ള ചിലർ എതിർപ്പുമായി രംഗത്തുണ്ട്. തർക്കം മൂലം നാലു തവണ ഇവർ കട അടിച്ചു തകർത്തു. ഒടുവിൽ കഴിഞ്ഞ ദിവസം കടമുഴുവൻ കരി ഓയിൽ ഒഴിച്ചു. ഇത് വൃത്തിയാക്കിക്കൊണ്ടിരുന്ന ജീവനക്കാരെ അടിച്ചോടിക്കുകയും ചെയ്തു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും സ്വത്തു തർക്കമാണെന്ന കാരണം പറഞ്ഞ് തിരിച്ചയെച്ചെന്നാണ് ബേബി പറയുന്നത്.
ആക്രമണങ്ങൾ സംബന്ധിച്ച് പെരുന്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ഇൻസ്പെക്ടർ മുതൽ ഡിജിപിക്കു വരെ പരാതി നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam