
കൊച്ചി: കൊച്ചിയിലെ പപ്പടവട റെസ്റ്റോറന്‍റും അതിന് മുന്നിലെ നന്മമരവും നഗരത്തിന് സുപരിചിതമാണ്. ഒരുനേരം ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് അന്നം നല്‍കാനായാണ് നന്മമരം എന്ന പേരില്‍ റെസ്റ്റോറന്‍റിന് മുന്നില്‍ ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്.
എന്നാല്‍, ഇന്ന് ചില സാമൂഹ്യ വിരുദ്ധര്‍ പപ്പടവടയും നന്മമരവും അടിച്ച് തകര്‍ത്തിരിക്കുകയാണ്. പപ്പടവടയുടെ ഉടമ മിനു പൗളിന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലെ വീഡിയോകളിലൂടെ വ്യക്തമാക്കിയത്. ഇപ്പോള്‍ രണ്ടാം വട്ടമാണ് കൊച്ചി കല്ലൂരിലുള്ള റെസ്റ്റോറിന്‍റിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ മാസത്തെ ആക്രമണത്തിന് നേതൃത്വം നടത്തിയ ആള്‍ തന്നെയാണ് ഇന്നും റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തതെന്ന് മിനു പൗളിന്‍റെ ഭര്‍ത്താവ് അമല്‍ പറയുന്നു. ഇന്ന് കടയില്‍ പ്രശ്നമുണ്ടായപ്പോള്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചെങ്കിലും അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്.
തുടര്‍ന്ന് കട തകര്‍ത്തയാളെ കൂട്ടിക്കൊണ്ട് പോയി. അവര്‍ അര മണിക്കൂറിന് ശേഷം വീണ്ടുമെത്തി ആക്രമണം നടത്തിയെന്നും അമല്‍ പറയുന്നു. കഴിഞ്ഞ മാസം നാല് പേര്‍ ചേര്‍ന്നാണ് പ്രശ്നമുണ്ടാക്കിയത്. അന്ന് ആ വിഷയത്തില്‍ റെസ്റ്റോറന്‍റിലെ മുന്‍ ജീവനക്കാരനും ഉള്‍പ്പെട്ടിരുന്നു.
ഇന്ന് പപ്പടവടയുമായി ഒരു ബന്ധവുമില്ലാത്തവരാണ് കട ആക്രമിക്കാന്‍ എത്തിയതെന്നും അമല്‍ പറയുന്നു. പൊലീസ് ഇവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്നും അമല്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ റെസ്റ്റോറന്‍റിന്‍റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
നേരത്തെ, തൊഴിലാളികള്‍ക്ക് ശമ്പളം കുടിശിക വരുത്തിയതിന്‍റെ പേരില്‍ സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു നിലവില്‍ പപ്പടവട എന്ന റെസ്റ്റോറന്‍റിന്‍റെ പേരില്‍ ശമ്പളത്തിന്‍റെ പേരില്‍ ഒരു പരാതിയുമില്ലെന്നും ഈ പ്രശ്നങ്ങള്‍ അതുകൊണ്ടല്ലെന്നും അമല്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam