കോഴിക്കോട് സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ക്ലാസ് മുറികൾക്ക് തീയിട്ടു

Published : Jan 08, 2018, 11:35 AM ISTUpdated : Oct 05, 2018, 01:43 AM IST
കോഴിക്കോട് സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ക്ലാസ് മുറികൾക്ക് തീയിട്ടു

Synopsis

കോഴിക്കോട്: ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളും ഫർണിച്ചറും തീയിട്ട് നശിപ്പിച്ചു. കുട്ടികളുടെ പ്രൊജക്റ്റ് പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന അലമാരകള്‍ക്കാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് അക്രമവിവരം അറിയുന്നത്. തീപടര്‍ന്ന അഞ്ചാം ക്ളാസ് സി, ഡി ഡിവിഷനുകളിലെ കുട്ടികളെ സ്കൂളിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. അടുത്തിടെ സ്കൂളിലെ പൈപ്പുകള് ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ
2 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഉമ തോമസ്, വക്കീൽ നോട്ടീസ് അയച്ച് എംഎൽഎ; ജിസിഡിഎും മൃദംഗവിഷനും എതിർകക്ഷികൾ