
ദുബായ്: മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റില്‍ വമ്പന്‍ പദ്ധതികളുമായാണ് വിവിധ കമ്പനികള്‍ എത്തിയത്. ആഗോള വിനോദ സഞ്ചാര രംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയില്‍ ശ്രദ്ധേയമായി മലയാളി സാന്നിദ്ധ്യവും ഇക്കുറിയുണ്ട്. അറേബ്യന്‍ വല്‍മാര്‍ക്കറ്റിന്‍റെ ഇരുപത്തിയഞ്ചാം പതിപ്പിൽ 150 രാജ്യങ്ങളിൽ നിന്നായി 2500 ലേറെ ടൂറിസം^വ്യോമയാന പ്രദർശകരാണ് അണിനിരക്കുന്നത്.
പ്രമുഖ വിമാനക്കമ്പനികളും ഹോട്ടലുകളും ആകർഷകമായ പാക്കേജുകളുമായി എടിഎമ്മില്‍ ഇടംപിടിച്ചിട്ടുണ്ട്. 2020 എക്സ്പോ മുൻനിർത്തിയുള്ള പദ്ധതികളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. ചെറുതും വലുതുമായ ടൂര്‍ ഓപ്പറേറ്ററന്മാര്‍, ഡെസ്റ്റിനേഷന്‍ മാനേജ്മന്റ് കമ്ബനികള്‍, ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടുകള്‍, ആയുര്‍വേദ സെന്ററുകള്‍ തുടങ്ങിയവരുള്‍പ്പടെയുള്ള സ്വകാര്യ സംരഭകരും കേരളത്തില്‍ നിന്നെത്തിയിട്ടുണ്ട്
ലോകത്തെ ഏറ്റവും കുറഞ്ഞ ചിലവിലുള്ള വിമാനയാത്രയെ കുറിച്ച് മുതല്‍ ഏറ്റവും ആഢംബരമേറിയ ആകാശയാത്രയും ഹോട്ടല്‍ മുറികളും നേരിട്ടനുഭവിച്ചറിയാന്‍ വരെ വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവസരം ഒരുക്കുന്നു.
ആഫ്രിക്കന്‍ നൃത്തവും അറേബ്യന്‍ സംഗീതവും പരമ്പരാഗത വസ്ത്രമണിഞ്ഞ കലാകാരും തനതു വിഭവങ്ങളുമെല്ലാമായി ലോകരാജ്യങ്ങള്‍ ദുബായി ട്രേഡ് സെന്‍ററില്‍ ഒത്തുചേര്‍ന്നു. 25കോടി ഡോളറിന്‍റെ വ്യാപാര ഉടമ്പടികള്‍ ഇത്തവണത്തെ അറേബ്യന്‍ ട്രാവല്‍മാര്‍ക്കറഅറില്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam