കായംകുളം സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ല,പാർട്ടി വിടും എന്ന പ്രചരണം വ്യാജം , മരണം വരെ കോൺഗ്രസെന്ന് അരിത ബാബു

Published : Mar 19, 2026, 02:10 PM IST
Aritha Babu

Synopsis

എംലിജുവിന് വേണ്ടി മാറി നിൽക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഈ മാറി നിൽക്കൽ പതിനായിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കുന്നതിന് തുല്യം

കൊല്ലം:  സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്ന് യൂത്ത് കോൺഗ്രസ്‌ നേതാവ് അരിത ബാബു.എം ലിജുവിന് വേണ്ടി കായംകുളത്ത് പ്രചരണത്ത് ഇറങ്ങും.പാർട്ടി വിടും എന്ന പ്രചരണം വ്യാജം. എംലിജുവിന് വേണ്ടി മാറി നിൽക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.ഈ മാറി നിൽക്കൽ പതിനായിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കുന്നതിന് തുല്യമാണ്.മരണം വരെ കോൺഗ്രസ്‌ ആയിരിക്കും.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് അരിത ബാബു..കഴിഞ്ഞ തവണ കായംകുളത്ത് അരിത ബാബു ആയിരുന്നു UDF സ്ഥാനാർഥി. ഇത്തവണയും അന്തിമ പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

12കാരിയെ പീഡിപ്പിച്ചു, പിതാവിന് 11 വര്‍ഷം കഠിനതടവും പിഴയും, സംഭവം മലപ്പുറത്ത്
ഇറാന് നേരെ വൻ ഭീഷണി മുഴക്കി ട്രംപ്, ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കുമെന്ന് താക്കീത്