അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷാവിധി 3 മണിക്ക്; 13 പ്രതികൾ കുറ്റക്കാർ, നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്റെ കുടുംബം

Published : Nov 19, 2026, 12:44 PM IST
ariyil shukkoor

Synopsis

കേസിലെ ​ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. പി ജയരാജനും ടിവി രാജേഷും ശ്യാംജിത്തും വെറുതെവിട്ടവരിൽ ഉൾപ്പെടുന്നു. 13 പ്രതികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 7 പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി 3 മണിക്ക്. കേസിൽ 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 18 പേരെ വെറുതെവിട്ടു. കൊച്ചി സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ ​ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. പി ജയരാജനും ടിവി രാജേഷും ശ്യാംജിത്തും വെറുതെവിട്ടവരിൽ ഉൾപ്പെടുന്നു. 13 പ്രതികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. അവരിൽ 7 പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

കൊലക്കുറ്റം തെളിഞ്ഞവർക്ക് വധശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. സമൂഹത്തിന് മാതൃക ആകുന്ന ശിക്ഷ നൽകണം എന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രൊസിക്യൂഷന്റെ ആവശ്യം. തെളിവ് നശിപ്പിക്കൽ അടക്കം തെളിഞ്ഞവർക്ക് 7 വർഷം ശിക്ഷ നൽകണം. അതേ സമയം ഈ കേസ് അപൂർവങ്ങളിൽ അപൂർവം എന്ന് കണക്കാക്കാൻ കഴിയില്ല എന്നും പ്രതിഭാഗം വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് അല്ലെന്ന് വാദിച്ച പ്രതികൾ കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു. നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ഷുക്കൂറിന്‍റെ കുടുംബം പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എക്‌സൈസിനെ കണ്ട് പ്രതി ഓടി; പിന്നാലെ കൂടി ഉദ്യോഗസ്ഥനായ ദീര്‍ഘദൂര ഓട്ടക്കാരനും, ഒടുവില്‍ പൊക്കി
അരിയിൽ ഷുക്കൂർ വധക്കേസ്; ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസ് ഉണ്ടാക്കിയെന്ന് ജയരാജൻ, നുണക്കഥകൾ പൊളിഞ്ഞെന്ന് രാ​ഗേഷ്, നേതാക്കളെ വേട്ടയാടിയെന്ന് രാമകൃഷ്ണൻ