പെൺകുട്ടിയോടൊപ്പം ഹോട്ടലിൽ എത്തിയ മേജറിനെതിരെ കരസേന അന്വേഷണം

Web Desk |  
Published : May 25, 2018, 04:44 PM ISTUpdated : Jun 29, 2018, 04:14 PM IST
പെൺകുട്ടിയോടൊപ്പം ഹോട്ടലിൽ എത്തിയ മേജറിനെതിരെ കരസേന അന്വേഷണം

Synopsis

ഗൊഗോയ് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കും ഗോഗോയ്ക്കെതിരെ കരസേന അന്വേഷണം തുടങ്ങി  

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹോട്ടലിൽ പെൺകുട്ടിയോടൊപ്പം എത്തിയതിന് പൊലീസ് പിടിയിലായ  മേജർ ലീത്തുൽ ഗോഗോയ്ക്കെതിരെ കരസേന അന്വേഷണം തുടങ്ങി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ  ഗൊഗോയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് പ്രതികരിച്ചു.

കശ്മീരി യുവാവിനെ പട്ടാള ജീപ്പിന്‍റെ ബോണറ്റിൽ കെട്ടിവച്ച് കൊണ്ടുപോയതിന് രൂക്ഷ വിമർശനം നേരിടേണ്ടിവന്നയാളാണ് മേജർ ലീത്തുൽ ഗോഗായ്. നാല് ദിവസം മുൻപ് ഈ ഉദ്യോഗസ്ഥനെ ഒരു പെൺകുട്ടിക്കൊപ്പം ബദ്ഗാം ജില്ലയിലുള്ള ഹോട്ടലിൽ നിന്ന്  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കശ്മീരിയായ പെണ്‍കുട്ടിക്കൊപ്പം മേജർ ഗോഗോയിക്ക് മുറി നല്‍കില്ലെന്ന് ഹോട്ടൽ ജീവനക്കാൾ വ്യക്തമാക്കിയത് വാഗ്വാദത്തിന് ഇടയാക്കിയ ശേഷമാണ് പൊലീസ് എത്തിയത്.

പെൺകുട്ടി നല്‍കിയ ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളിൽ അതേസമയം പത്തൊമ്പത് വയസ്സായി എന്നാണ് വ്യക്തമാകുന്നത്.  യുവാവിനെ ജീപ്പിൽ കെട്ടിവച്ച സംഭവത്തിൽ ഗൊഗോയിയെ  പിന്തുണച്ച കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് തന്നെ ഇപ്പോൾ  താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ്.

മേജർ ഗോഗോയിയും സഹായിയും ഒന്നിലേറെ തവണ രാത്രിയിൽ തന്‍റെ വീട്ടിൽ ഇടിച്ചുകയറിയെന്ന് പെൺകുട്ടിയുടെ അമ്മ പരാതിപ്പെട്ടു. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേേഖപ്പെടുത്തി. കരസേന നടത്തുന്ന അന്വേഷണത്തിനു ശേഷം നടപടി എന്തെന്ന് തീരുമാനി്ക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
അതീവ ജാഗ്രതയോടെ ഇന്ത്യ, നീണ്ട 17 വർഷം അഭയാർത്ഥിയായി കഴിഞ്ഞ താരിഖ് റഹ്മാൻ തിരികെ ബംഗ്ലാദേശിലെത്തി; വധഭീഷണി മുഴക്കി ജമാഅത്തെ ഇസ്ലാമി