നിയന്ത്രണരേഖ കടന്ന് വീണ്ടും മിന്നലാക്രമണം: പാക് സൈനികരെ വധിച്ചു

Published : Dec 26, 2017, 11:55 AM ISTUpdated : Oct 05, 2018, 03:25 AM IST
നിയന്ത്രണരേഖ കടന്ന് വീണ്ടും മിന്നലാക്രമണം: പാക് സൈനികരെ വധിച്ചു

Synopsis

ദില്ലി: പാക് ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന പ്രഖ്യാപനം നിറവേറ്റി ഇന്ത്യന്‍ സേന. ശക്തമായ തിരിച്ചടിയില്‍ നിയന്ത്രണരേഖ കടന്ന് സേന ആക്രമണം നടത്തി. നാലോളം സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് അംഗങ്ങളുള്ള സൈനികസംഘമാണ് നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതൊരു സര്‍ജിക്കല്‍ സട്രൈക്കല്ലെന്നും കൃത്യമായി ചില പാക് പോസ്റ്റുകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണം മാത്രമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു‍. 

ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം നടത്തിയ പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമാണെന്നാണ് അനൗദ്യോഗിക വിവരങ്ങളെന്നും എന്‍ഡിടിവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മേജറടക്കം നാല് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ശിനിയാഴ്ചയാണ് പാക് സൈനികരുടെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വിദേശികളുടെ അറസ്റ്റ്: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം; എംബസിയെ വിവരം അറിയിക്കുന്നത് ബന്ധുക്കളെ അറിയിക്കുന്നതിന് തുല്യം
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് പിന്തുണ; അമേരിക്കയ്ക്ക് ഒപ്പമെന്ന് നിലപാട് വ്യക്തമാക്കി ജി7 രാജ്യങ്ങൾ