കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: ഒരു ജവാൻ കൊല്ലപ്പെട്ടു

By Web DeskFirst Published Feb 12, 2018, 12:29 PM IST
Highlights

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കരൺ നഗറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ മരിച്ചു. ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സംശയാസ്പദമായി സാഹചര്യത്തില്‍ രണ്ട് പേരെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടാന് ശ്രമിച്ചെങ്കിലും ഇവര്‍ ഓടിരക്ഷപ്പെട്ടു.സമീപത്തെ ഒരു കെട്ടിടത്തിനുള്ളിലേക്ക് കയറിയ ഭീകരരുമായുള്ള സൈന്യത്തിന്‍റെ ഏറ്റമുട്ടില്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, മൂന്ന് സേനാ മേധാവികളുമായും ചർച്ച നടത്തി. മന്ത്രി സുഞ്ജ്വാൻ സൈനിക ക്യാമ്പ് സന്ദർശിച്ചേക്കും. വന്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ സുഞ്ജ്വാന്‍  ഭീകരാക്രമണത്തിന്‍റെ അന്വേഷണം എന്‍ഐ എക്ക് കൈമാറി

ഭീകരര്‍ ആത്മഹത്യാ സ്ക്വാഡാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് ഷാഹി പറഞ്ഞു. ചികില്‍സിക്കാനായി കൊണ്ട് വന്ന പൊലീസിനെ ആക്രമിച്ച് പാക്കിസ്ഥാന്‍ ഭീകരന്‍ അബു ഹന്‍സുളള  രക്ഷപ്പെട്ട ആശുപത്രിക്ക് തൊട്ടുടത്താണ് സിആര്‍പിഎഫ് ക്യാമ്പ്. 

വന്‍ ആയുധ ശേഖരവുമായി വളരെ ദൂരം സഞ്ചരിച്ച് ഭീകരര്‍ ക്യാമ്പിലെത്തിയതില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. എകെ 56 , ഗ്രനേഡ് ലോഞ്ചറുകള്‍ ,ഗ്രനേഡുകള്‍ , വെടിക്കോപ്പുകള് എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇവര്‍ക്ക് പ്രാദേശിക സഹായവും ലഭിച്ചതായി സൂചനയുണ്ട്. ഇന്ത്യന്‍ സൈനികരുടെ വേഷത്തില്‍ എത്തിയ ഭീകരര്‍ക്ക് സൈനിക ക്യാന്പിന്‍റെ പിന്‍വശത്ത് കൂടി അകത്ത് കയറാ‍ന്‍ കഴിഞ്ഞത് ഇത് കൊണ്ടാണെന്നാണ് ആഭ്യന്തര മന്ത്രാലയം കരുതുന്നത്.

 

click me!