
ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലിനൊടുവില്‍ എട്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലും അനന്ത്‌നാഗിലും വച്ചാണ് സുരക്ഷാ ഏജന്‍സികളും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്.
കശ്മീരില്‍ മൂന്നിടത്തായി സുരക്ഷാഭടന്‍മാര്‍ തീവ്രവാദികളോട് എറ്റുമുട്ടിയെന്ന് ജമ്മു-കശ്മീര്‍ പോലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ ഡ്രഗഡ്, കച്ച്ദൂര എന്നീ ഗ്രാമങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ അഞ്ചോളം തീവ്രവാദികളുണ്ടെന്നാണ് കരുതുന്നത്. ഡ്രഗഡില്‍ നിന്ന് ഏഴ് തീവ്രവാദികളുടെ മൃതദേഹങ്ങളും, വന്‍ആയുധശേഖരവും സൈന്യം ിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച്ച പുലര്‍ച്ചെ അനന്ത്‌നാഗിലെ ഡിലഗം മേഖലയില്‍ വച്ചു നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിക്കുകയും, മറ്റൊരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുകളില്‍ ആറോളം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam