കശ്‌മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ വധിച്ചു

By Web DeskFirst Published Jun 9, 2017, 9:30 PM IST
Highlights

ബാരമുള്ള ജില്ലയിലെ ഉറിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലാണ് ഭീകരരുടെ മരണത്തില്‍ കലാശിച്ചത്. രണ്ട് ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ക്കുന്നത്. ഇന്നലെ രണ്ട് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന നുഴഞ്ഞുകയറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കി. നിയന്ത്രണ രേഖയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ശ്രീനഗറില്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ വിലക്ക് ലംഘിച്ച് പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു നാട്ടുകാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണ് യാസീന്‍ മാലിക്ക് ലാല്‍ ചൗക്കിലേക്ക് യാസീന്‍ മാലിക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം നടത്തിയ പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരന്‍ സംഘര്‍ഷത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വിഘടനവാദികള്‍ താഴ്വരയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.

click me!