റേഡിയോ ജോക്കിയെ മരിച്ച നിലയില്‍

Published : Apr 25, 2017, 01:27 PM ISTUpdated : Oct 05, 2018, 01:30 AM IST
റേഡിയോ ജോക്കിയെ മരിച്ച നിലയില്‍

Synopsis

ഹൈദരാബാദ്: റേഡിയോ ജോക്കിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍ 18നാണ് സന്ധ്യ സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയത്. സന്ധ്യയുടെ ഭര്‍ത്താവ് വിശാല്‍ വൈഭവ് കരസേനയില്‍ മേജറാണ്. 

ഗാസിയാബാദ് സ്വദേശിനിയായ സന്ധ്യയെ ഒരു വര്‍ഷം മുമ്പാണ് വിശാല്‍ വിവാഹം കഴിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ വിശാലാണ്, സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. 

ഇയാള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സ്ത്രീധന പീഡനം ആരോപിച്ച് സന്ധ്യയുടെ സഹോദരി വിശാലിനെതിരെ പോലീസില്‍ പരാതി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കക്കൂസ് നിർമ്മാണത്തിന് വാങ്ങിയത് 15 ലക്ഷം കൈക്കൂലി, എറണാകുളത്ത് പഞ്ചായത്ത് ഓവർസിയർ പിടിയിൽ
ക്യാമറയില്‍ പതിഞ്ഞ ഗുഡ്‌സ് ഓട്ടോ നിര്‍ണായകമായി; സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെ മറവില്‍ കവര്‍ച്ച പതിവാക്കിയ സംഘം പിടിയില്‍