ജവാന്‍മാരെ മാവോയിസ്റ്റുകള്‍ കൂട്ടകുരുതി ചെയ്തത് ഉച്ചഭക്ഷണ സമയത്ത്

Published : Apr 25, 2017, 12:26 PM ISTUpdated : Oct 04, 2018, 06:11 PM IST
ജവാന്‍മാരെ മാവോയിസ്റ്റുകള്‍ കൂട്ടകുരുതി ചെയ്തത് ഉച്ചഭക്ഷണ സമയത്ത്

Synopsis

ദില്ലി: ഛത്തീസ്ഗഡിലെ സുഖ്മയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത് സൈനികരുടെ ഉച്ചഭക്ഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്. സുഖ്മയിലെ ബര്‍കാപാലിന് സമീപം റോഡ് നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാനെത്തിയ സൈനികര്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് മുന്നുറോളം വരുന്ന മാവോയിസ്റ്റ് സംഘം ആക്രമിക്കുകയായിരുന്നു. 

സൈനിക നീക്കങ്ങള്‍ അറിയുന്നതിന് മാവോയിസ്റ്റുകള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. സൈനികര്‍ ഉച്ചഭക്ഷണത്തിന് ഇരുന്നതോടെ മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 25 സൈനികരെ തോക്കിനിരയാക്കിയ മാവോയിസ്റ്റുകള്‍ തോക്കുകളും തിരകളും വയര്‍ലെസ് സെറ്റുകളും മോഷ്ടിക്കുകയും ചെയ്തു. 

ഉച്ചയ്ക്ക് 12.30നാണ് ആക്രമണമുണ്ടായത്. ഉച്ചഭക്ഷണ സമയമായിരുന്നതിനാല്‍ തന്നെ സൈന്യത്തിന് പ്രത്യാക്രമണം തീര്‍ക്കുന്നതിന് അല്‍പ്പം സമയം വൈകി. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ ഉടന്‍ പ്രത്യാക്രമണം നടത്തി. റോഡ് നിര്‍മ്മാന തൊഴിലാളികളുടേയും 40ഓളം നാട്ടുകാരുടേയും ജീവന്‍ രക്ഷിച്ചത് ഇവരുടെ ഇടപെടലാണ്. 

സൈന്യം ഉപയോഗിക്കുന്ന അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചുവെന്നത് സുരക്ഷാ സേനയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഗ്രനേഡ് ലോഞ്ചറുകള്‍ സൈന്യത്തില്‍ നിന്നു തന്നെ മോഷ്ടിച്ചതാകാമെന്നാണ് നിഗമനം. 

മാവോയിസ്റ്റുകള്‍ക്ക് നാട്ടുകാരില്‍ നിന്നും സഹായം ലഭിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യകവചം തീര്‍ത്ത് പ്രത്യാക്രമണം തടഞ്ഞത് നാട്ടുകാരായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി