പ്രധാനമന്ത്രിയുമായി അഭിമുഖം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അര്‍ണാബ്

By Web DeskFirst Published Jul 4, 2016, 3:20 AM IST
Highlights

ദില്ലി: ടൈംസ് നൗ ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖം ഏറെ ദേശീയ ശ്രദ്ധനേടിയിരുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ ആദ്യ അഭിമുഖം എന്നാണ് അര്‍ണബ് ഗോസ്വാമി ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകരില്‍ നിന്നും, സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തമായ എതിര്‍പ്പുകളാണ് ഈ അഭിമുഖത്തിന് സംബന്ധിച്ച് ഉയര്‍ന്നത്. അഭിമുഖത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അര്‍ണബ് ഗോസ്വാമി പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയുടെ പിആര്‍ഒ പോലെ ചര്‍ച്ചകളില്‍ മറ്റുള്ളവരെ ശക്തമായ ചോദ്യങ്ങള്‍ കൊണ്ട് പ്രതിരോധത്തിലാക്കുന്ന അര്‍ണാബ് മാറിയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ മറ്റ് മാധ്യമപ്രവര്‍ത്തകരും, സോഷ്യല്‍ മീഡിയയും ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ് അര്‍ണാബ്. ബിസിനസ് വേള്‍ഡിലെഴുതിയ ലേഖനത്തിലാണ് അര്‍ണാബിന്റെ പ്രതികരണം. എന്തുകൊണ്ട് ടൈംസ് നൗവിന് ഇന്‍റര്‍വ്യൂ ലഭിച്ചുവെന്നത് അര്‍ണാബ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, എപ്പോഴും എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍ ലഭിക്കുക ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ചാനലിനായിരിക്കും അതല്ലാതെ ആരും കാണാത്ത ചാനലുകള്‍ക്ക് ഇത്തരം എക്സ്ക്യൂസിവുകള്‍ ലഭിക്കില്ലല്ലോ. ചോദ്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനത്തിന് അര്‍ണാബിന്‍റെ മറുപടിയിങ്ങനെയാണ്, താന്‍ രാഹുല്‍ ഗാന്ധിയോടും ഇത്തരത്തില്‍ തന്നെയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. രണ്ടാമതൊരു കാര്യം അഭിമുഖവും ന്യൂസ് അവറും വ്യത്യസ്തമായ കാര്യമാണ്. അഭിമുഖം ചോദ്യം ചോദിക്കല്‍ മാത്രമാണ് മറിച്ച് ന്യൂസ് അവര്‍ സംവാദവുമാണ്. ഇക്കാര്യം മനസ്സിലാക്കാതെ താന്‍ മോഡിയെ താഴത്തിക്കെട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പ്രതീക്ഷിച്ച് അങ്ങിനെയായില്ലെങ്കില്‍ അത് തന്‍റെ കുറ്റമല്ല
 
രാജ്യത്തെ പ്രധാനപ്പെട്ട കാര്യങ്ങളായ എന്‍എസ്ജിയും ചൈനയും, പാകിസ്താന്‍ തൊട്ട് രഘുറാംരാജന്‍ വരെ, സ്വാമി മുതല്‍ വിലക്കയറ്റം വരെ, 2019 വരെയുള്ള മോഡി, ഉത്തര്‍പ്രദേശ് മുതല്‍ ധ്രുവീകരണം വരെ, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ മുതല്‍ പാര്‍ലമെന്‍റിലെ സംഭവങ്ങള്‍. ജിഎസ്ടി മുതല്‍ രാജ്യസഭ വരെ, കള്ളപ്പണം മുതല്‍ 15 ലക്ഷം അക്കൗണ്ടുകളിലേക്ക് എത്തുമെന്നത് വരെയുള്ള കാര്യങ്ങള്‍ താന്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നുവെന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു.

ചില മാധ്യമ പ്രവര്‍ത്തകര്‍ തനിക്ക് എന്തുകൊണ്ട് മോഡി അഭിമുഖം അനുവദിച്ചു എന്നൊരു ചോദ്യം ഒരു മാധ്യമ പ്രവര്‍ത്തക ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് നാട്ടുകാര്‍ മറുപടി നല്‍കിയപ്പോള്‍ അത് അവര്‍ പിന്‍വലിച്ചു. ഗൂഢലോചന ചെയ്യുന്നതല്ല തന്‍റെ മാധ്യമപ്രവര്‍ത്തനം എന്ന് അര്‍ണാബ് പറയുന്നു. ഈ കാര്യത്തെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമൊന്നും ഇനിക്കില്ല, എന്നാല്‍ മറ്റൊന്നും ചെയ്യാനില്ലാതെ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് സമാധാനവും മനഃശാന്തിയും ലഭിക്കട്ടെ എന്ന് കരുതിയാണ് ഇത് പറയുന്നത്. വിമര്‍ശിക്കാനുള്ള സ്വാതന്ത്യം ഏവര്‍ക്കുമുണ്ട് ആരും അതിന് അതീതരുമല്ലെന്ന് പറഞ്ഞാണ് അര്‍ണാബിന്‍റെ ലേഖനം അവസാനിക്കുന്നത്.

click me!