രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെയും എത്തിയിട്ടില്ല; മാളയില്‍ കുടുങ്ങി കിടക്കുന്നത് 3000ഓളം പേര്‍

Published : Aug 17, 2018, 08:25 PM ISTUpdated : Sep 10, 2018, 12:54 AM IST
രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെയും എത്തിയിട്ടില്ല; മാളയില്‍ കുടുങ്ങി കിടക്കുന്നത് 3000ഓളം പേര്‍

Synopsis

ഇതുവരെ രക്ഷാപ്രവര്‍ത്തകരെത്തുകയോ ഒരാളെയെങ്കിലും രക്ഷപ്പെടുത്തുകയോ ഉണ്ടായിട്ടില്ല

തൃശൂര്‍: തൃശൂരിലെ ചാലക്കുടി, മാള, ഇരവത്തൂര്‍ ഭാഗത്ത്  പ്രളയത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നത് 10000 ലേറെ പേര്‍. മാള - ഇരവത്തൂര്‍ ഭാഗത്ത് മാത്രമായി 3000 ഓളം പേരാണ് ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതം നേരിടുന്നത്. വീടിന്‍റെ ടെറസിലും പാരിഷ് ഹാളിലും മദ്രസകളിലും മറ്റ് ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലുമായി കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. 

ഇതുവരെ രക്ഷാപ്രവര്‍ത്തകരെത്തുകയോ ഒരാളെയെങ്കിലും രക്ഷപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. കണ്‍ട്രോള്‍ റൂമുകളിലേക്കും കളക്ടറേറ്റിലേക്കും ലഭ്യമാകുന്ന എല്ലാ നമ്പറുകളിലേക്കും വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഒന്നും പ്രതികരിക്കുകയോ സഹായം എത്തിക്കുകയോ ഉണ്ടായില്ലെന്നുിം പ്രളയത്തില്‍പെട്ട രജനീഷ് എന്ന ആള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

നേരത്തേ അപേക്ഷിച്ച് വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും അപകടം ഒഴിഞ്ഞിട്ടില്ല. പുറംലോകവുമായി ബന്ധപ്പെടാനോ അകപ്പെട്ടവരെ വിളിച്ച് ബന്ധുക്കള്‍ക്ക് വിവരം അന്വേഷിക്കാനോ ഉള്ള  സംവിധാനങ്ങലെല്ലാം നിലച്ചു. ഫോണിലെ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ആയെന്നും ഗൂഗിള്‍ സംവിധാനം വഴി ആളുകളെ മാപ്പ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാത്തതിനാല്‍ കുറേപേര്‍ക്ക് ഛര്‍ദ്ദി അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ടതായും  രജനീഷ് പറഞ്ഞു. 

Rajaneesh - 9495995897

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ