ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി; 50ഓളം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറന്നു

Published : Apr 19, 2017, 03:10 PM ISTUpdated : Oct 05, 2018, 02:29 AM IST
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി; 50ഓളം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറന്നു

Synopsis

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചുപൂട്ടിയ അന്‍പതിലധികം ബിയര്‍ -വൈന്‍ പാര്‍ലറകുള്‍ തുറന്നു. ഉടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദേശീയ-സംസ്ഥാന പാതകള്‍ക്കരികിലുളള മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് സംസ്ഥാനത്തെ 600ഓളം ബിയര്‍‍ ,വൈന്‍ പാര്‍ലറുകള്‍ പൂട്ടിയത്. ഇതിനെതിരെ ഉടമകള്‍ വേവ്വേറെ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ഉത്തരവനുസരിച്ച് കൂടുതലെണ്ണം തുറന്നിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും നഗരമധ്യത്തിലുളള പല പാര്‍ലറുകള്‍ക്കും അനുമതി കിട്ടി. ദേശീയ-സംസ്ഥാന പാതയല്ലെന്നും നഗരപാതകളാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നുമുളള ഉടമകളുടെ വാദം അഗീകരിച്ചാണ് നഗരങ്ങളില്‍ അനുമതി കിട്ടിയത്. 

തിരുവനന്തപുരത്തടക്കം ചിലയിടങ്ങളില്‍ പുതിയ ബൈപ്പാസ് റോഡുകള്‍ വന്നെന്നും അതിനാല്‍ ദേശീയ സംസ്ഥാന-പാതകളായി  വിജ്ഞാപനം ചെയ്ത റോഡുകളില്‍ ഇവ പെടുന്നില്ലെന്നുമുളള വാദവും അംഗീകരിക്കപ്പെട്ടു. കഴക്കൂട്ടം-കന്യാകുമാരി ദേശീയപാതയിലുളള അഞ്ച് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി കിട്ടി. ചില കള്ളുഷാപ്പുകള്‍ക്കും ക്ലബുകള്‍ക്കും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവമുണ്ട്. എന്നാല്‍ വേനലവധിക്കുശേഷം കോടതി തുറക്കുമ്പോള്‍ ഇതിനെ ചോദ്യം ചെയ്ത് സത്യവാങ്മൂലം നല്‍കുമെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍  അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്