
മോഷ്‍ടിച്ചു കടത്തുകയായിരുന്ന ഒരു ലക്ഷം രൂപയുടെ ചന്ദനത്തടികളുമായി മൂന്നു പേർ മലപ്പുറം വളാഞ്ചേരിയിൽ പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികൾ വലയിലായത്.
പാലക്കാട് തൃത്താല സ്വദേശി അനീസ്, കുമ്പിടി സ്വദേശി മുസ്തഫ, മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശി ഷംസുദ്ദീന്‍ എന്നിവരാണ് വളാഞ്ചേരി പോലീസിന്‍റെ പിടിയിലായത്. വർഷങ്ങളായി ചന്ദന മോഷണം തൊഴിലാക്കിയവരാണ് പ്രതികളെന്ന് പോലീസ് പറയുന്നു. മുറിച്ചു കടത്തിയ ചന്ദനത്തടികളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. കുറ്റിപ്പുറം കെഎസ്ഡിസി കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവിടങ്ങളില്‍ നിന്നു പ്രതികള്‍ ചന്ദനം മോഷ്‍ടിച്ചിട്ടുണ്ട്. മോഷ്‌ടിച്ച മോട്ടോര്‍ സൈക്കിളിലിൽ ആണ് സംഘത്തിന്‍റെ സഞ്ചാരം.
വളാഞ്ചേരി സി ഐ കെ എം സുലൈമാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് വാൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam