റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 300 പേരിൽ നിന്ന് 10 കോടി രൂപ തട്ടിയയാൾ പിടിയില്‍

Published : Oct 20, 2018, 08:09 AM IST
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: 300 പേരിൽ നിന്ന് 10 കോടി  രൂപ തട്ടിയയാൾ പിടിയില്‍

Synopsis

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരെ തട്ടിപ്പിനിരയാക്കിയ ആൾ അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷമീമിനെയാണ് തിരുവനന്തപുരത്തെ ഷാഡോ പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരെ തട്ടിപ്പിനിരയാക്കിയ ആൾ അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷമീമിനെയാണ് തിരുവനന്തപുരത്തെ ഷാഡോ പോലീസ് പിടികൂടിയത്.

റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ദക്ഷിണ പടിഞ്ഞാറൻ റെയിൽവേയിൽ ടിക്കറ്റ് കളക്ട‍ർ, അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങി പല തസ്തികകളിലേക്കും ഒഴിവുണ്ടെന്ന് വാഗ്ദാനം നൽകി രണ്ട് മുതൽ പതിനഞ്ച് ലക്ഷം രൂപ വരെയാണ് ഇയാൾ പലരിൽ നിന്നും വാങ്ങിയത്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ 2012 ൽ റെയിൽവേ പാൻട്രി വിഭാഗത്തിൽ കരാർ തൊഴിലാളിയായി ജോലി നോക്കിയിരുന്ന കാലത്ത് കിട്ടിയ അറിവും ഇൻറർനെറ്റിൽ നിന്ന് ശേഖരിച്ച വിവരങ്ങളും വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ചതിയിൽപ്പെട്ട ഉദ്യാഗാർത്ഥികളിൽ ചിലർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഷാഡോ പൊലീസിന്‍റെ വലയിലാവുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്