
കൊൽക്കത്ത: കോടികൾ വിലമതിക്കുന്ന അപൂർവ്വയിനം പാമ്പുമായി ഒരാൾ പിടിയിൽ. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. ഇഷാ ഷൈഖ് എന്നയാളാണ് പിടിയിലായത്. ഗെക്കോ എന്ന വിഭാഗത്തിൽപ്പെട്ട തക്ഷക് എന്നയിനം പാമ്പിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഷൈഖ് പിടിയിലായത്. ഏദേശം 9കോടി രൂപയോളം വില വരുന്നതാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത പാമ്പെന്ന് പൊലീസ് വ്യക്തമാക്കി.
പാമ്പിനെ കടത്തിക്കൊണ്ട് പോകവെ മുര്‍ഷിദാബാദിലെ ഫറഖ പ്രദേശത്ത് നിന്ന് ഷൈഖിനെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിനൊടുവിൽ ഷൈഖിൽ നിന്നും പാമ്പിനെ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കി.
അതേസമയം ഝാര്‍ഖണ്ഡില്‍ നിന്നുളള കളളക്കടത്ത് സംഘവുമായി താൻ പാമ്പിനെ പറ്റി സംസാരിച്ചിരുന്നുവെന്നും മാള്‍ഡ ജില്ലയിലെ കലിയാചൗകിലെ വനപ്രദേശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയതെന്നും ഷൈഖ് പൊലീസിൽ മൊഴി നൽകി. പാമ്പിനെ പൊലീസ് അധികൃതർ വനംവകുപ്പിന് കൈമാറുകയും ചെയ്തു. ഷൈഖിനെ ജംഗിപൂർ സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam