ബാബുരാജിന്റെ റിസോര്‍ട്ടില്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

Published : Dec 27, 2017, 10:54 PM ISTUpdated : Oct 05, 2018, 03:21 AM IST
ബാബുരാജിന്റെ റിസോര്‍ട്ടില്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ഇടുക്കി: ചലച്ചിത്രതാരം ബാബുരാജിന്റെ റിസോര്‍ട്ടില്‍ എത്തിയ ടാക്സി ഡ്രൈവരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം സോഫിയാ ഭവനില്‍ ശ്യാംകുമാര്‍(33),നിലമ്പൂര്‍ ഇടക്കര ചേമ്പുംകണ്ടത്തില്‍ ഉദയന്‍(41) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 

പത്തനംതിട്ട സ്വദേശി തടത്തില്‍ കുഞ്ഞുമോനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പ്രതികള്‍ ഉണ്ടെങ്കിലും മൂന്നുപേര്‍ ഒളുവിലാണെന്ന് പൊലീസ് പറയുന്നു. രണ്ട് സഞ്ചാരികളെ കല്ലാറിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതില്‍ താമസം വരുത്തിയതിനെ തുടര്‍ന്ന് ജീവനക്കാരും ടാക്സി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. കല്ലാറിന് സമീപം ബാബുരാജിന്റെ ഉടമസ്ഥതയില്‍ വൈറ്റ്മിസ്റ്റ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മുംബൈ സ്വദേശികളായ രണ്ട് ടൂറിസ്റ്റുകളേയും കൊണ്ട് വന്നപ്പോഴാണ് മര്‍ദ്ദനം. പരിക്കേറ്റ കുഞ്ഞുമോന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നോമ്പിന് ഹോട്ടലില്‍ നിന്ന് ഭക്ഷണം നൽകി, പിന്നാലെ മുസ്ലീങ്ങള്‍ ആക്രമിച്ചു', വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത് വ്യാജസന്ദേശം; പ്രതി അറസ്റ്റില്‍
‌‌പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ; നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തിയെന്ന് സൂചന