
കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. തെന്മല, കൊട്ടാരക്കര, ആര്യങ്കാവ്, കുളത്തൂപ്പുഴ, കോന്നി, തിരുവല്ല എന്നീ സ്ഥലങ്ങളില്ലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മൂന്ന് സെക്കന്‍ഡ് നേരം നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ വീടുകകളിലെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam