
തിരുവനന്തപുരം: വള്ളത്തില്‍ ചിത്രം വരച്ചും കവിതചൊല്ലിയും മത്സ്യത്തൊഴിലാളികളെ ആദരിച്ച് കലാകാരന്‍മാരുടെവേറിട്ട ഒത്തുചേരല്‍ തിരുവനന്തപുരത്ത് നടന്നു. പ്രളയത്തെ അതിജീവിച്ച ഒരു വള്ളത്തിനിരുവശങ്ങളിലായി പ്രളയവും ഓഖിയും ചിത്രങ്ങളായി. രാജേഷ് അമലിന്‍റെ നേതൃത്വത്തില്‍ തീരദേശത്തെ10 ചിത്രകാരന്‍മാരാണ് പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനവും ഓഖി അതിജീവനവും ചിത്രങ്ങളാക്കിയത്.
മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനപ്പുറം അതിജീവനമാണ് ഓഖി എന്നാണ് കൂട്ടായ്മ നല്‍കുന്ന സന്ദേശം. പ്രളയവും ഓഖിയും കവിതകളാക്കി കട്ടമരത്തിലിരുന്ന് കവിയരങ്ങും നടന്നു. തീരത്തിന്‍റെ പരമ്പരാഗത നാടന്‍പാട്ടുകളും പാടി. ലത്തീന്‍ അതിരൂപതയാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam