
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വീണ്ടും മാനനഷ്ട കേസ് നൽകി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. അരവിന്ദ് കെജരിവാളിന്റെ അഭിഭാഷകൻ രാംജത്‍മലാനി തന്നെ വഞ്ചകൻ എന്ന് വിളിച്ചത് ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‍ലിയുടെ ഇപ്പോഴത്തെ മാനനഷ്ടകേസ്. ദില്ലി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കെജരിവാളിനെതിരെ ദില്ലി ഹൈക്കോടതിയിലും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലും ജെയ്റ്റ്‍ലി നേരത്തെ മാന നഷ്ടകേസ് നൽകിയിരുന്നു. അതിന് പുറമെയാണ് ഇപ്പോഴത്തെ കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam