കൃതൃിമക്കാലിൽ എവറസ്റ്റ് കീഴടക്കിയ അരുണിമയുടെ ആത്മകഥ പ്രകാശനം ചെയ്‍തു

By Web DeskFirst Published Nov 8, 2017, 10:56 PM IST
Highlights

നിശ്ചയദാർഢ്യത്തിന്റെ പര്യായമാണ് അരുണിമ സിൻഹ എന്ന പെൺകുട്ടി. ഒരു കാൽ നഷ്‍ടപ്പെട്ടിട്ടും എവറസ്റ്റ് കീഴടക്കി. ജീവിതത്തിൽ പ്രതിസന്ധികളുടെ കൊടുമുടി താണ്ടിയ അരുണിമയുടെ ആത്മകഥയുടെ മലയാളം പരിഭാഷ  തിരുവനന്തപുരത്ത് പ്രകാശനം ചെയ്‍തു.

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും  അരുണിമയ്‍ക്ക് നഷ്‍ടമായത് ആ രാത്രിയാണ്. ട്രെയിനിൽ മോഷണശ്രമത്തിനിടെ കവർച്ചക്കാർ അരുണിമയെ തളളിയിട്ടപ്പോൾ നഷ്‍ടമായത് ഇടത് കാൽ. കോർട്ടിൽ കിടിലൻ സ്‍മാഷുകൾ ഉതിർക്കുന്ന ദേശിയ വോളിതാരം. ഇനിയൊരിക്കലും ഉയർന്നുപൊങ്ങാൻ ഇടതുകാലില്ലെന്ന സത്യം തിരിച്ചറിഞ്ഞു. എന്നാൽ പ്രതിസന്ധിയെ കീഴടക്കിയത് മന:ശക്തി കൊണ്ട്. കൃതൃിമ കാലുമായി എവറസ്റ്റ് കീഴടക്കി, നേട്ടത്തിന്റെ കൊടുമുടിയിലുമെത്തി. എവറസ്റ്റിനെ കൃത്രിമക്കാൽ ചുവട്ടിലാക്കിയ ആദ്യവനിത. റെയിൽപാളത്തിൽ മരണം കാത്തുകിടന്ന പെൺകുട്ടിയിൽ നിന്ന് എവറസ്റ്റിലേക്കുളള അരുണിമയുടെ യാത്രയാണ് ബോണ്‍ എഗെയിന്‍ ഇന്‍ മൗണ്ടെയ്‍ന്‍സ്. ആത്മകഥയുടെ മലയാളം പരിഭാഷ തിരുവനന്തപുരത്ത് പുറത്തിറക്കി.

ചെറിയ പ്രതിസന്ധികൾക്കും മുന്നിൽ പോലും പരാജയം സമ്മതിച്ച് ആത്മഹത്യയിലേക്ക് തിരിയുന്ന പുതുതലമുറ  അരുണിമയെ  മാതൃകയാക്കണമെന്ന് പുസ്‍കം പ്രകാശനം ചെയ്‍ത ധനമന്ത്രി ഡോ തോമസ് ഐസക് പറഞ്ഞു.

മനസ്സുറപ്പുണ്ടെങ്കിൽ കീഴടക്കാൻ ഉയരങ്ങൾ ഇനിയും കാത്തിരിക്കുന്നെണ്ടെന്ന് ആത്മകഥയിലൂടെ അരുണിമയും പറഞ്ഞവസാനിപ്പിക്കുന്നു.

 

 

 

click me!