
ദില്ലി: കെജ്രിവാള്‍ രാജ്യദ്രോഹിയെന്നും ബിജെപി രാജ്യസ്നേഹിയെന്നും കെജ്രിവാളിനെ ആക്രമിച്ചതിന് പിടിയിലായ അനില്‍ കുമാര്‍ ശര്‍മ്മ. താനും ഒരു രാജ്യസ്നേഹിയാണ്. കെജ്രിവാളിന് മറുപടി പറയാനാണ് താന്‍ ഇവിടെ വന്നത്. രാജ്യസ്നേഹികളെ കെജ്രിവാള്‍ വഞ്ചിച്ചു. എന്നാല്‍ എല്ലാ രാജ്യസ്നേഹികളെയും പരാജയപ്പെടുത്താന്‍ കെജ്രിവളിന് കഴിയില്ലെന്നും പൊലീസ് പിടിയിലായ അനില്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു.
ദില്ലി സെക്രട്ടറിയേറ്റില്‍ നിന്നും മടങ്ങിപോകുമ്പോള്‍ ഇന്നലെയാണ് കെജ്രിവാളിനെതിരെ ആക്രമണം ഉണ്ടായത്. കാല്‍ തൊട്ട് വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്‍റെ അടുത്തെത്തി മുഖത്തിന് നേരെ മുളക് പൊടി എറിയുകയായിരുന്നു അനില്‍ കുമാര്‍ ശര്‍മ്മ. 'താങ്കളാണെന്റെ ഏക പ്രതീക്ഷ' എന്ന് പറഞ്ഞാണ് ഇയാൾ കെജ്രിവാളിന്റെ കാൽ തൊട്ടു വന്ദിക്കാനൊരുങ്ങിയത്. കുനിഞ്ഞ് നിവർന്ന് തത്ക്ഷണം മുഖത്തേയ്ക്ക് മുളക് പൊടി എറിയുകയായിരുന്നു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ കെജ്രിവാളിന്‍റെ കണ്ണട നിലത്ത് വീണുടഞ്ഞു. സുരക്ഷയിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമെന്ന് ആപ്പ് വക്താവ് രൂക്ഷഭാഷയിൽ വിമർശിച്ചു. അക്രമി കൂടുതൽ അപകടകരമായ ആയുധമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഇതാദ്യമായല്ല കെജ്രിവാള്‍ ആക്രമണം നേരിടുന്നത്. ചെരിപ്പും ഷൂവും മഷിയും എറിഞ്ഞ് നേരത്തേയും ക്രെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam