ഓണക്കാലത്ത് മലയാളി കുടിച്ചത് 615.35 കോടി രൂപയുടെ മദ്യം

By Web DeskFirst Published Sep 16, 2016, 3:26 PM IST
Highlights

തിരുവനന്തപുരം: ഈ മാസം ഒന്നു മുതല്‍ 15 ആം തീയതി വരെ 615.35 കോടി രൂപയുടെ മദ്യം ബിവറേജ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചു.  അതായത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 58.86 കോടി രൂപയുടെ അധിക മദ്യമാണ് ഈ ഓണക്കാലത്തെ 15 ദിവസം വിറ്റു പോയത്. തിരുവോണ പിറ്റേന്ന് അവിട്ട ദിനത്തില്‍ 44.14 കോടി രൂപയുടെ മദ്യം വിറ്റഴിച്ചാണ്.

കഴിഞ്ഞ ഓണക്കാലത്തെ അവിട്ട ദിനത്തില്‍   വില്പന 42.43 കോടിക്കായിരുന്നു.  ഇത്തവണ ഓണക്കാലത്ത് കഴിഞ്ഞ തവണത്തെക്കാള്‍ 13.57% വര്‍ധനവാണ് മദ്യവില്‍പ്പനയിലുണ്ടായിരിക്കുന്നത്.തിരുവോണ ദിനത്തില്‍ 38.18 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 

ഒന്നാം ഓണ ദിവസം ബെവ് കൊ ഔട്ട് ലെറ്റുകളിലൂടെ വിറ്റത് 58.01 കോടിയുടെ മദ്യവും. കഴിഞ്ഞ 10 ദിവസത്തിനിടെ 492.56 കോടി രൂപയുടെ മദ്യം വിറ്റഴിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷനായി. കഴിഞ്ഞ വര്‍ഷം വില്പന 433.70 കോടി ക്കായിരുന്നു. ഇക്കുറി വില്പനയില്‍ 13.57%. ആണ് വര്‍ധനവ്.

click me!