
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചേ മൂന്നരയോടെയാണ് സംഭവം.
അക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തിൽ രണ്ടു പേർ മാത്രമേ ഉണ്ടായുള്ളൂ. ഇവർ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ബേക്കൽ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam