ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: വയനാട് ഡെ.കളക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്

Web Desk |  
Published : Apr 02, 2018, 12:31 PM ISTUpdated : Jun 08, 2018, 05:44 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്: വയനാട് ഡെ.കളക്ടറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ്

Synopsis

ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി. 

ഏഷ്യനെറ്റ് ന്യൂസ് വാര്‍ത്ത പുറത്തു വിട്ട് രണ്ട് മണിക്കൂര്‍ തികയും മുന്‍പാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ആവശ്യക്കാരനെന്ന വ്യാജേന വന്ന റിപ്പോര്‍ട്ടറുടെ കൈയില്‍ നിന്നും ഡെപ്യൂട്ടി കളക്ടര്‍ പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍  ഏഷ്യനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിപ്പിക്കണം'
ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്