
തിരുവനന്തപുരം;ഏഷ്യാനെറ്റ് വാര്‍ത്തയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോച്ചിക്കും. റവന്യൂ വകുപ്പിലും മന്ത്രിയുടെ ഓഫീസിലും കിട്ടുന്ന എല്ലാ പരാതികളും നിവേദനങ്ങളും ജില്ലാ--താലൂക്ക് ആസ്ഥാനങ്ങളില്‍ തുടര്‍നടപടികള്‍ക്കായി അയക്കാറുണ്ടെന്നും മന്ത്രി ചൂണ്ടാക്കാട്ടി.
കേരളത്തിലെവിടെ നിന്നും വരുന്നവര്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ കയറാറുണ്ട്. സെക്രട്ടേറിയറ്റിലും മറ്റും കയറാനുളള പാസ് ഒപ്പിക്കാനും മറ്റുമായാണ് ഇങ്ങനെ വരുന്നത്. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ല. എതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കൂടിയാലോചിച്ച് തീരുമാനിക്കണം.
ഡെപ്യൂട്ടി കളക്ടര്‍ പണം വാങ്ങുന്ന ദൃശ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ദൃശ്യങ്ങള്‍ ഉണ്ടാക്കിയവരടക്കമുള്ളവരെ കുറിച്ച് അന്വേഷണം നടത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. മുഖംനോക്കാതെയുള്ള നടപടികളുണ്ടാവും. എന്നാല്‍ അതിനൊപ്പം തന്നെ ഇതില്‍ എന്തെങ്കിലും അന്തര്‍ നാടകങ്ങളുണ്ടോ എന്ന് നോക്കണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപമാനിക്കാനുള്ളഗൂഢാലോചനയുണ്ടോ എന്ന് നോക്കണമെന്നും - മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam