08:46 PM (IST) Nov 07

malayalam news live സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികൾക്ക് മുന്നിൽ 4 ഉപാധികൾ വച്ച് ഐസൻകോട്ട്, ഇസ്രയേലിൽ ഭരണപ്രതിസന്ധി തുടരുന്നു

ഇസ്രായേലിൽ സർക്കാർ രൂപീകരണത്തിനായി അറബ് പാർട്ടികൾക്ക് മുന്നിൽ 4 കടുത്ത ഉപാധികൾ വെച്ച് ഗാദി ഐസൻകോട്ട്. ഇസ്രായേലിനെ ജൂത രാജ്യമായി അംഗീകരിക്കുക, ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുക എന്നിവയടക്കമുള്ള ഉപാധികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്

Read Full Story
06:36 PM (IST) Nov 07

malayalam news live കർണാടകയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവം - മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികൾ

കർണാടകയിലെ വിജയപുരയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവത്തിൽ മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. സംഭവത്തിൽ ആകെ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി.

Read Full Story
06:26 PM (IST) Nov 07

malayalam news live മദ്യപിച്ച് വാഹനമോടിക്കൽ - ഒക്ടോബർ 13മുതൽ നവംബ‍ർ 7 വരെ സംസ്ഥാനത്ത് 23040 പേർക്കെതിരെ കേസ്; ഏറ്റവും കൂടുതൽ എറണാകുളം റൂറൽ

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളില്‍ 23,040 പേർക്കെതിരെ കേസ്. ഒക്ടോബർ 13 മുതല്‍ ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍. കാസർകോട് ആണ് ഏറ്റവും കുറവ്.

Read Full Story
06:21 PM (IST) Nov 07

malayalam news live കൊച്ചിയിൽ സിജെപി പ്രതിഷേധം; പോരാട്ടം തുടരുമെന്ന് `ജന്തർമന്തർ അറ്റ് കൊച്ചി'യിൽ അഭിജിത് ദീപ്കെ, മോദിയെ കടന്നാക്രമിച്ച് പ്രസം​ഗം

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. കൊച്ചിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പ്രകാശ് രാജും പങ്കെടുക്കാനെത്തി. പ്രസം​ഗത്തിൽ ദീപ്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചു.

Read Full Story
06:08 PM (IST) Nov 07

malayalam news live മെസിയുടെ പേരിലെ തട്ടിപ്പ് - ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ ഹൈക്കോടതിയിൽ

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ കമ്പനിക്കുമെതിരെ ഇഡി കേസെടുത്തു. ഇതിനിടെ പോലീസ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ഹൈക്കോടതിയെ സമീപിച്ചു

Read Full Story
05:13 PM (IST) Nov 07

malayalam news live മോദിയുടെ 12 വർഷം, ബിജെപി ഭരണം ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ ക്ഷതം വലുതെന്ന് സോണിയ ഗാന്ധി; 1975 മറന്നോയെന്ന് ബിജെപി

മോദിയുടെ 12 വർഷത്തെ ഭരണം ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ക്ഷതമുണ്ടാക്കിയെന്ന് സോണിയ ഗാന്ധി. ഇതിന് മറുപടിയായി 1975ലെ അടിയന്തരാവസ്ഥ ഓർമ്മിപ്പിച്ച് ബിജെപി രംഗത്തെത്തി. സോണിയയുടെ ഓർമ്മക്കുറിപ്പുകളായ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' നവംബർ 10ന് പുറത്തിറങ്ങും

Read Full Story
05:02 PM (IST) Nov 07

malayalam news live കേന്ദ്ര-സംസ്ഥാന ബന്ധം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ പിരിച്ചുവിട്ട് വിജയ് സർക്കാർ; വിമർശനവുമായി കോൺഗ്രസ്

കേന്ദ്ര-സംസ്ഥാന ബന്ധം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ വിജയ് സർക്കാർ പിരിച്ചുവിട്ടു. സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ പ്രത്യേക സമിതി ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി

Read Full Story
04:18 PM (IST) Nov 07

malayalam news live കൊച്ചിയിൽ സിജെപി പ്രതിഷേധം; ജന്തർമന്തർ അറ്റ് കൊച്ചിയിൽ പങ്കെടുക്കാനെത്തി അഭിജിത് ദീപ്കെയും പ്രകാശ് രാജും, റാലി രാജേന്ദ്ര മൈതാനിയിൽ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും `ജന്തർമന്തർ അറ്റ് കൊച്ചി' പരിപാടിയിൽ പങ്കെടുക്കാനെത്തി.

Read Full Story
01:38 PM (IST) Nov 07

malayalam news live മെസ്സി തട്ടിപ്പ് വിവാദം - എസ്ഐടിക്ക് പിന്നാലെ നിർണായക നീക്കവുമായി ഇഡി; സാമ്പത്തിക തട്ടിപ്പിൽ കേസെടുത്തു

മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇഡി കേസെടുത്തു. ആന്റോ അഗസ്റ്റിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇസിഐആർ ചെയ്തത്.

Read Full Story
12:28 PM (IST) Nov 07

malayalam news live ദില്ലിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു; നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ, ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ അനുമതി

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായുമലിനീകരണ തോത് വീണ്ടും ഉയരുന്നു. അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. പൊതുജനങ്ങൾ പ്രത്യേകിച്ച് മുതിർന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും ആരോഗ്യ വിദഗ്ദ്ധർ നിർദേശിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് മണിക്കൂർ പടക്കം പൊട്ടിക്കാൻ അനുമതി.

Read Full Story
12:03 PM (IST) Nov 07

malayalam news live ചിറയിൻകീഴിലെ കയ്യാങ്കളി; അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്ന് എംഎം ഹസ്സൻ, 'മറ്റു കാര്യങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം'

ചിറയിൻകീഴിലെ കയ്യാങ്കളിയിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ. അന്വേഷിച്ച് റിപ്പോർട്ട് നൽകിയെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടായെന്നും എംഎം ഹസ്സൻ പറഞ്ഞു

Read Full Story
10:28 AM (IST) Nov 07

malayalam news live അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞു, എക്സൈസ് മന്ത്രി മറുപടി പറയണം; എംവി ഗോവിന്ദൻ

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോർട്ട്

Read Full Story