ശബരിമലയിലെ യുവതി പ്രവേശനം; നിയമോപദേശം തേടി, പ്രശ്നമുണ്ടാക്കി മുന്നോട്ട് പോകുന്നതിന് യോജിപ്പില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

By Web TeamFirst Published Nov 14, 2018, 10:28 AM IST
Highlights

ശബരിമലയില്‍ പ്രശ്നമുണ്ടാക്കി മുന്നോട്ട് പോകുന്നതിന് യോജിപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പുനപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാനിരിക്കെ ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് നിയമോപദേശം തേടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 

തിരുവനന്തപുരം:  ശബരിമലയില്‍ പ്രശ്നമുണ്ടാക്കി മുന്നോട്ട് പോകുന്നതിന് യോജിപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പുനപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാനിരിക്കെ ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് നിയമോപദേശം തേടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി.

അതേസമയം മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് പന്തളം കൊട്ടാരവും തന്ത്രികുടുംബവും വ്യക്തമാക്കി. ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കാനിരിക്കെ തന്ത്രിമാരുടെ നിലപാട് യോഗത്തിൽ വ്യക്തമാക്കുമെന്ന് കണ്ഠര് മോഹനര് വ്യക്തമാക്കി.

click me!