അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടി കോടതിയില്‍

Published : Aug 03, 2018, 04:35 PM ISTUpdated : Aug 03, 2018, 05:27 PM IST
അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടി കോടതിയില്‍

Synopsis

താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ല. തനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. അമ്മ അംഗങ്ങള്‍ക്ക് എന്താണ് ഈ ഹര്‍ജിയില്‍ താല്‍പ്പര്യമെന്നും കോടതി ചോദിച്ചു.

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനുള്ള അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയെ എതിര്‍ത്ത് നടിയുടെ അഭിഭാഷകനും സര്‍ക്കാരും‍. 25 വര്‍ഷമെങ്കിലും അനുഭവ പരിചയമുള്ളവരെ പ്രോസിക്യൂട്ടറാക്കണമെന്നാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയിലുള്ളത്. എന്നാല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ച്. താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ല. തനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. അമ്മ അംഗങ്ങള്‍ക്ക് എന്താണ് ഈ ഹര്‍ജിയില്‍ താല്‍പ്പര്യമെന്നും കോടതി ചോദിച്ചു.

കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് താരസംഘടനയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്. സംഘടനയിലെ എക്സിക്യുട്ടീവ് ഭാരവാഹികളായ രചനാ നാരായണന്‍കുട്ടി,ഹണിറോസ് എന്നിവരാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടനയില്‍നിന്നും മാറി സിനിമയിലെ വനിതാ പ്രവർത്തകർക്കായി രൂപീകരിച്ച വുമൺ ഇൻ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും നാല് നടിമാർ സംഘടനിയില്‍നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു. തർക്കം പരിഹരിക്കുന്നതിനായി ഈ മാസം ഏഴിനാണ് ഡെബ്ള്യൂസിസി അംഗങ്ങളുമായി അമ്മ ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായുള്ള താരസംഘടനയുടെ ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായാണ് ഈ നീക്കമെന്നും കരുതുന്നുണ്ട്.

അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടനയില്‍നിന്നും മാറി സിനിമയിലെ വനിതാ പ്രവർത്തകർക്കായി രൂപീകരിച്ച വുമൺ ഇൻ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും നാല് നടിമാർ സംഘടനിയില്‍നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു. തർക്കം പരിഹരിക്കുന്നതിനായി ഈ മാസം ഏഴിനാണ് ഡെബ്ള്യൂസിസി അംഗങ്ങളുമായി അമ്മ ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായുള്ള താരസംഘടനയുടെ ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായാണ് ഈ നീക്കമെന്നും കരുതുന്നുണ്ട്.

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ