മലപ്പുറം സ്ഫോടനം; ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി, പിന്തുണയുമായി പ്രതിപക്ഷം

Published : Nov 02, 2016, 05:00 AM ISTUpdated : Oct 05, 2018, 12:22 AM IST
മലപ്പുറം സ്ഫോടനം; ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി, പിന്തുണയുമായി പ്രതിപക്ഷം

Synopsis

ഒറ്റപ്പെട്ട സംഭവമാണെങ്കിലും മലപ്പുറം സ്ഫോടനം സര്‍ക്കാര്‍ ഗൗരമായിത്തന്നെ കാണുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കേസ് അന്വേഷിക്കും. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന ഏതൊരു ശ്രമത്തെയും പ്രതിരോധിക്കാന്‍ എല്ലാവരുടെയും ഒറ്റക്കെട്ടായി ശ്രമിക്കണം. ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ ലഘുലേഖ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ഇത് യഥാര്‍ത്ഥത്തിലുള്ള ഒരു സംഘടനയാണോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ എന്നിങ്ങനെയുള്ള് കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം എം.എല്‍.എ പി. ഉബൈദുല്ലയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. ബേസ് മൂവ്മെന്റ് എന്നൊരു സംഘടനയെപ്പറ്റി മലപ്പുറത്തുകാര്‍ക്ക് അറിയില്ല. ഈ സംഘടനയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ നിരോധിത തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായോ ബന്ധമുണ്ടോയെന്ന കാര്യവും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട്. കൊല്ലത്ത് നടന്ന സ്ഫോടനത്തെക്കാളും കൂടുതല്‍ വാര്‍ത്താ പ്രധാന്യം മലപ്പുറത്തിന് ലഭിക്കുന്നതും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രതിപക്ഷം വാഗ്ദാനം ചെയ്തു. ഈ വിഷയത്തില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ അന്വേഷണ ഔര്‍ജ്ജിതമാക്കണം. കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണം. കൊല്ലത്തെ സ്ഫോടനത്തിലെ പ്രതികളെ കണ്ടെത്താനാവാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായി. എന്നാല്‍ ഇത്തരത്തില്‍ തീവ്ര സ്വഭാവമുള്ള സംഭവങ്ങളെ സാധാരണ കുറ്റകൃത്യങ്ങളായി പരിഗണിച്ച് സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സഹായിക്കണം, ഇന്ത്യക്ക് ഇതിന് ബാധ്യതയുണ്ട്'; കേന്ദ്ര ഇടപെടൽ വേണമെന്ന് ആർഎസ്എസ് മേധാവി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും