വട്ടിയൂര്‍ക്കാവില്‍ ബിജെപി നേതാവ് വസ്തുതട്ടിപ്പിലൂടെ പണം കവര്‍ന്നതായി പരാതി

Web Desk |  
Published : Aug 19, 2017, 11:22 PM ISTUpdated : Oct 05, 2018, 02:14 AM IST
വട്ടിയൂര്‍ക്കാവില്‍ ബിജെപി നേതാവ് വസ്തുതട്ടിപ്പിലൂടെ പണം കവര്‍ന്നതായി പരാതി

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർകാവില്‍  വസ്തുതട്ടിപ്പിലൂടെ ബിജെപി നേതാവ് പണംകവർന്നതായി പരാതി. പണയത്തിന് നല്‍കിയ വീടു തന്നെ വീണ്ടും ബാങ്കിലും പണയംവച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കാഞ്ഞിരംപാറ സ്വദേശിയും ബിജെപി നേതാവുമായ വിഷ്ണുദേവനെതിരെയാണ് വട്ടിയൂർകാവ് സ്റ്റഷനില്‍ പരാതി ലഭിച്ചത്. അഞ്ചുകുടുംബങ്ങളില്‍നിന്നായി ഇരുപത് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് സൂചന. ഇയാളിപ്പോള്‍ ഒളിവിലാണ്. ബാങ്കില്‍ ഇതേ വസ്തുക്കള്‍ കാണിച്ച് ഒന്നരകോടിയോളം രൂപ ഇയാള്‍ ലോണെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെതുടർന്ന് വസ്തുവകകള്‍ ബാങ്കധികൃതർ ജപ്തി ചെയ്യാനെത്തിയപ്പോഴാണ് തട്ടിപ്പുവിവരങ്ങള്‍ പുറത്തറിഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ