വീട്ടില്‍ ശോചനാലയമില്ല; യുവതിക്ക് വിവാഹമോചനം

Published : Aug 19, 2017, 10:14 PM ISTUpdated : Oct 04, 2018, 11:45 PM IST
വീട്ടില്‍ ശോചനാലയമില്ല; യുവതിക്ക് വിവാഹമോചനം

Synopsis

ജയപൂര്‍: വീട്ടില്‍ ശോചനാലയം ഇല്ലാത്തതിനാല്‍ യുവതിക്ക് വിവാഹമോചനം. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ കുടുംബ കോടതിയാണ് വിവാഹമോചനം നല്കിയത്. വീടുകളില്‍ ശോചനാലയമില്ലാത്ത അവസ്ഥയെ ക്രൂരമെന്ന് കോടതി വിശേഷിപ്പിച്ചു. വീടുകളില്‍ ശോചനാലയം നിര്‍ബന്ധമാണെന്നും അതില്ലാത്തത് പീഡനമാണെന്നും ജഡ്ജി രാജേന്ദ്ര കുമാര്‍ വിധിയില്‍ വ്യക്തമാക്കി. 

വീട്ടില്‍ ശോചനാലയവും തങ്ങള്‍ക്ക് സ്വന്തം മുറിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. 2011ല്‍ വിവാഹിതയായ യുവതി 2015ലാണ് അപേക്ഷ നല്കിയത്. ശാരീരിക അസ്വസ്ഥതകള്‍ സഹിച്ച് രാത്രിയില്‍ മാത്രം സ്ത്രീകള്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കുന്നത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ
കാർ-ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ശബരിമല തീർത്ഥാടകർക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു